Saturday, April 16, 2011

Be like a Mango Tree

നല്ല ആളുകള്‍ മാവ് പോലെയാണ്. മാവ് അന്യര്‍ക്കുവേണ്ടി പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു. ആളുകള്‍ മാമ്പഴത്തിനുവേണ്ടി മാവില്‍ എറിയുന്നു.   കല്ലെറിയുന്നതിനു പകരമായിട്ട് അത് ആളുകള്‍ക്ക് മധുരമുള്ള മാമ്പഴം കൊടുക്കുന്നു.





സജ്ജനങ്ങളെ നിന്ദിച്ചാല്‍പോലും മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി അവര്‍ ജീവിക്കുന്നു. അതായത് നല്ല ആളുകള്‍ പരോപകാരം ചെയ്യുന്നതില്‍ തത്പരരാണ്. ഉപകാരത്തിനു പകരമായി അവരൊന്നും ആഗ്രഹിക്കുന്നില്ല...


No comments:

Post a Comment